കാട്ടുതീ മൂലമുള്ള പുക പടരുന്നു, കാൽഗറിയിൽ എയർ ക്വാളിറ്റി വാണിംഗ് നൽകി എൻവയോൺമെന്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ. 

By: 600007 On: May 16, 2023, 8:16 PM

സെൻട്രൽ, നോർത്തേൺ ആൽബെർട്ടയിലെ കാട്ടുതീയിൽ നിന്നുള്ള പുക ചൊവ്വാഴ്ച കാൽഗറിയിലേക്ക് പടർന്നതോടെ കാൽഗറിയിൽ കാൽഗറിയിൽ എയർ ക്വാളിറ്റി വാണിംഗ് നൽകി എൻവയോൺമെന്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ. പടരുന്ന പുക എയർ ക്വാളിറ്റിയും വിസിബിലിറ്റിയും കുറയുന്നതിന് കാരണമാകുന്നുണ്ടെന്ന് എൻവയോൺമെന്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ എയർ ക്വാളിറ്റി സ്റ്റേറ്റ്മെന്റിലൂടെ അറിയിച്ചു. റിസ്ക് സ്കെയിലിൽ 6 എന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും പിന്നീട് അപകടസാധ്യത ഏറ്റവും കൂടിയ ലെവൽ ആയ 10+ ആക്കി ഉയർത്തി. എന്നിരുന്നാലും, ബുധനാഴ്ചയോടെ എയർ ക്വാളിറ്റിയിൽ മാറ്റം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആസ്ത്മ, ഹൃദ്രോഗമുള്ളവർ, പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ, വെളിയിൽ ജോലി ചെയ്യുന്നവർ എന്നിവർക്ക് കാട്ടുതീ മൂലമുള്ള പുക കാരണം ആരോഗ്യപരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും അപകടസാധ്യതയുള്ള വ്യക്തികൾ, പ്രത്യേകിച്ച് കുട്ടികളും പ്രായമായവരും, ഔട്ട്ഡോർ ആക്ടിവിറ്റികൾ ഒഴിവാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. ചുമ, തൊണ്ടയിൽ ഇറിറ്റേഷൻ തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ ആളുകൾ ഔട്ട്ഡോർ പ്രവർത്തനങ്ങൾ കുറയ്ക്കുകയോ മാറ്റി വെയ്ക്കുവാനോ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. ധാരാളം വെള്ളം കുടിക്കുന്നത് പുകയെ നേരിടാൻ ശരീരത്തെ സഹായിക്കുമെന്നും, വീടുകളിലെ താപനില സഹനീയമാണെങ്കിൽ താമസക്കാർ ജനലുകളും വാതിലുകളും അടച്ചിടണമെന്നും  കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.

ചൊവ്വാഴ്ച വരെ ഏകദേശം ആൽബെർട്ടയിൽ 87 പ്രദേശങ്ങളിൽ കാട്ടുതീ സജീവമായി തുടരുകയാണ്. ചൂടും വരണ്ടതുമായ കാലാവസ്ഥ തുടരുന്നതിനാൽ കാൽഗറിയിൽ ഫയർ അഡ്വൈസറിയും നൽകിയിട്ടുണ്ട്. കാൽഗറിയിൽ താമസിക്കുന്നവരോട് കൂടുതൽ ജാഗ്രത പാലിക്കാനും കഴിയുമെങ്കിൽ  ഓപ്പൺ ഫ്‌ളൈയിംസ്, ഫയർ പിറ്റ്, ക്യാമ്പ് ഫയർ എന്നിവ ഉപയോഗിക്കാതിരിക്കാനും അധികൃതർ ആവശ്യപ്പെടുന്നു.