കേവല ഭൂരിപക്ഷം ഇല്ല; തുർക്കിയിൽ വീണ്ടും വോട്ടെടുപ്പ് നടന്നേക്കും

By: 600021 On: May 16, 2023, 7:30 PM

തുർക്കിയിൽ കേവല ഭൂരിപക്ഷം നേടാൻ ആകാതെ പ്രസിഡണ്ട് തെരഞ്ഞെടുപ്പ്. വോട്ടുകൾ എണ്ണി കഴിഞ്ഞപ്പോൾ 50 ശതമാനത്തിൽ കൂടുതൽ വോട്ട് നേടാൻ ഒരു സ്ഥാനാർത്ഥിയ്ക്കും കഴിഞ്ഞില്ല. ഇതോടെ മെയ് 28ന് രണ്ടാം റൗണ്ട് വോട്ടെടുപ്പ് നടന്നേക്കും. നിലവിലെ പ്രസിഡൻറ് ഏർദോഗന് 49.8 6% വോട്ടും പ്രതിപക്ഷ സ്ഥാനാർത്ഥി കെമാൽ കിലിദാരോഗ്ലുവിന് 44.38 ശതമാനം വോട്ടും ആണ് നേടാൻ ആയത്. അതേസമയം, വോട്ടെണ്ണൽ പ്രക്രിയയുടെ സുതാര്യതയിൽ സംശയം പ്രകടിപ്പിച്ച പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. 20 വർഷമായി പ്രസിഡൻറ് സ്ഥാനത്ത് തുടരുന്ന ഏർദോഗനെ അധികാരത്തിൽ നിന്ന് പുറത്താക്കുകയാണ് പ്രതിപക്ഷത്തിന് ലക്ഷ്യം. 2017 ലാണ് പ്രധാനമന്ത്രി പദം എടുത്തുകളഞ്ഞ് പ്രസിഡൻറ് സർക്കാർ മേധാവിയായ ഭരണ സംവിധാനത്തിലേക്ക് തുർക്കി മാറിയത്.