സംസ്ഥാനത്ത് ചൂട് കനക്കുന്നു; കാലവർഷം ജൂൺ 4 എത്തിച്ചേരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

By: 600021 On: May 16, 2023, 6:32 PM

സംസ്ഥാനത്ത് ഇത്തവണ കാലവർഷം ജൂൺ നാലിന് എത്തിച്ചേരാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാലുദിവസത്തെ വ്യത്യസത്തിനും  സാധ്യതയുണ്ട്.  മെയ് 20 വരെ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മോക്ക ചുഴലിക്കാറ്റിനെ തുടർന്ന് ചിലയിടങ്ങളിൽ മഴ പെയ്യും എന്ന് പ്രതീക്ഷിച്ചെങ്കിലും ഉണ്ടായില്ല. അതേസമയം,  അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് ചൂട് കനക്കാൻ സാധ്യതയുള്ളതായും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. കോഴിക്കോട്, പാലക്കാട് ജില്ലകളിൽ 37 ഡിഗ്രി വരെയും  കൊല്ലം, ആലപ്പുഴ ജില്ലകളിൽ 36 ഡിഗ്രി വരെയും താപനില ഉയർന്നേക്കും. കണ്ണൂർ, മലപ്പുറം, തിരുവനന്തപുരം ജില്ലകളിൽ 35 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. .