ടൊറന്റോ നിവാസികൾക്ക് നയാഗ്ര വെള്ളച്ചാട്ടവും ഫയർവർക്കുകളും കാണാൻ സൗകര്യമൊരുക്കി പുതിയ ബസ്സ് സർവീസ്

By: 600110 On: May 16, 2023, 6:13 PM

 

 

പുതിയതായി ആരംഭിച്ച ബസ്സ് സർവീസിലൂടെ ടൊറന്റോ നിവാസികൾക്ക് നയാഗ്ര വെള്ളച്ചാട്ടവും അവിടെയുള്ള ഫയർവർക്കുകളും കണ്ട് ഒരു ദിവസംകൊണ്ട് തിരികെവരാം. രാത്രി 8 മണിക്ക് യൂണിയൻ സ്റ്റേഷനിൽ നിന്നും പുറപ്പെട്ട് രാത്രി 9.50 ന് നയാഗ്രയിൽ എത്തിച്ചേരുകയും, രാത്രി 11.30 ന് തിരികെ പുറപ്പെടുകയും ചെയ്യുന്ന ബസ്സ് സർവീസ് നടത്തുന്നത് ഫ്ലിക്സ്ബസ്സ് ആണ്. അതിനാൽ യാത്രികർക്ക് രാത്രി നടക്കുന്ന ഫയർവർക്കുകൾ സൗകര്യപൂർവം കാണാം. കൂടുതൽ സമയം ചിലവഴിക്കേണ്ടവർക്ക് മറ്റ് സമയങ്ങളിലും ബസ്സ് സർവീസ് ലഭ്യമാണ്. $15.99 രൂപയാണ് അടിസ്ഥാന ടിക്കറ്റ് നിരക്ക്.

ജർമനി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫ്ലിക്സ് ബസ്സ് കമ്പനി 2022 ഏപ്രിലിൽ ഓന്റാരിയോയിലാണ് പ്രവർത്തനം ആരംഭിക്കുന്നത്. കിംഗ്സ്റ്റണിൽ നിന്നും വാട്ടർലൂവിൽ നിന്നും യൂണിയൻ സ്റ്റേഷനിലേയ്ക്കായിരുന്നു ആദ്യ സർവീസ്. ഈ വർഷത്തിന്റെ ആരംഭത്തിൽ ടൊറന്റോ പിയഴ്സൺ അന്താരാഷ്ട്ര വിമാനത്താവളത്തിലേയ്ക്കും ഇവർ സർവീസ് ആരംഭിച്ചു.