കാല്‍ഗറിയില്‍ അപരിചിതന്റെ പിഴത്തുക അടയ്ക്കാന്‍ സ്ത്രീ നിര്‍ബന്ധിതയായി 

By: 600002 On: May 16, 2023, 2:29 PM

 

ഓണ്‍ലൈനില്‍ വാഹന രജിസ്‌ട്രേഷന്‍ പുതുക്കുന്നതില്‍ പ്രശ്‌നമുണ്ടായതിനെ തുടര്‍ന്ന് ഡിസംബര്‍ അവസാനത്തോടെ ആല്‍ബെര്‍ട്ട രജിസ്ട്രിയില്‍ പ്രവേശിച്ച കാല്‍ഗറിയില്‍ സ്ത്രീയ്ക്ക് അപരിചിതന്റെ പിഴ അടയ്ക്കാന്‍ നിര്‍ബന്ധിതയായി. 

മറ്റാര്‍ക്കോ ചുമത്തിയ പിഴ തന്റെ പേരിലായത് മുതലാണ് സംഭവങ്ങള്‍ക്ക് തുടക്കമായത്. ഈ വ്യക്തി ആരാണെന്നോ എവിടുത്തുകാരനാണെന്നോയറിയില്ലെന്ന് അവര്‍ പറയുന്നു. തുടര്‍ന്ന് തന്റെ പേരില്‍ നിന്ന് പിഴ നീക്കം ചെയ്യാന്‍ കോടതിയിലേക്ക് ഇ മെയില്‍ വരെ അയക്കേണ്ടി വന്നു.