കാനഡയിലെ ചൈനീസ് പോലീസ് സ്‌റ്റേഷനുകള്‍ അടച്ചുപൂട്ടുമെന്ന് മന്ത്രി മാര്‍ക്കോ മെന്‍ഡിസിനോ 

By: 600002 On: May 16, 2023, 2:13 PM

 

കാനഡയില്‍ പുതിയ ചൈനീസ് പോലീസ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കാന്‍ സാധ്യതയുണ്ടെന്നും ഇവയെല്ലാം അടച്ചുപൂട്ടുമെന്നും പബ്ലിക് സേഫ്റ്റി മന്ത്രി മാര്‍ക്കോ മെന്‍ഡിസിനോ പ്രഖ്യാപിച്ചു. എന്നാല്‍ അവ നിലവിലുണ്ടെങ്കില്‍ അവ അടച്ചുപൂട്ടാനുള്ള നടപടികള്‍  RCMP  സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. 

ചൈനീസ് പോലീസ് സ്‌റ്റേഷനുകള്‍ എന്ന് വിളിക്കുന്ന സ്ഥാപനങ്ങള്‍ ഉള്‍പ്പെട്ട ഏതെങ്കിലും വിദേശ ഇടപെടല്‍ തടസ്സപ്പെടുത്താന്‍ ആര്‍സിഎംപി വ്യക്തമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും പുതിയ പോലീസ് സ്‌റ്റേഷനുകള്‍ ഉയര്‍ന്നുവരുന്നുവെങ്കില്‍, അവര്‍ നിര്‍ണ്ണായക നടപടിയെടുക്കുന്നത് തുടരുമെന്നും മന്ത്രി വ്യക്തമാക്കി.