ആല്‍ബെര്‍ട്ട പ്രവിശ്യ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തുവിട്ടു 

By: 600002 On: May 16, 2023, 1:40 PM

 

ആല്‍ബെര്‍ട്ട പ്രവിശ്യ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പൂര്‍ണമായ ലിസ്റ്റ് പുറത്തുവിട്ടു. പ്രവിശ്യയിലെ പ്രധാന മത്സര രംഗമാണ് കാല്‍ഗറി. ഇവിടെ ശക്തമായ മത്സരമായിരിക്കും നടക്കുക. യുസിപിക്കും എന്‍ഡിപിക്കും 87 വീതം സ്ഥാനാര്‍ത്ഥികളാണുള്ളത്. ഗ്രീന്‍ പാര്‍ട്ടിക്ക് 41 സ്ഥാനാര്‍ത്ഥികളുമുണ്ട്. യുസിപി നേതാവ് ഡാനിയേല്‍ സ്മിത്ത്, എന്‍ഡിപി നേതാവ് റേച്ചല്‍ നോട്ട്‌ലി, ഗ്രീന്‍ പാര്‍ട്ടി നേതാവ് ജോര്‍ദാന്‍ വില്‍ക്കി എന്നിവരാണ് മത്സരിക്കുന്ന പ്രമുഖര്‍. 

തെരഞ്ഞെടുപ്പ് സംബന്ധിച്ച കൂടിതല്‍ വിവരങ്ങള്‍ക്കും സ്ഥാനാര്‍ത്ഥികളുടെ പൂര്‍ണമായ പട്ടികയ്ക്കും സര്‍ക്കാരിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.