ചര്‍ച്ചകള്‍ പരാജയപ്പെട്ടു; മെയ് 19 മുതല്‍ പണിമുടക്ക് ആരംഭിക്കുമെന്ന് വെസ്റ്റ് ജെറ്റ് പൈലറ്റുമാര്‍ 

By: 600002 On: May 16, 2023, 12:05 PM

 

കരാര്‍ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് വെസ്റ്റ് ജെറ്റ് പൈലറ്റുമാര്‍ 72 മണിക്കൂര്‍ പണിമുടക്ക് നോട്ടീസ് നല്‍കിയതായി എയര്‍ലൈന്‍ പൈലറ്റ്‌സ് അസോസിയേഷന്‍(ALPA) അറിയിച്ചു. മെയ് 19 ന് പുലര്‍ച്ചെ 3 മണി മുതല്‍ പണിമുടക്ക് ആരംഭിക്കുമെന്ന് അസോസിയേഷന്‍ എക്‌സിക്യുട്ടീവ് കൗണ്‍സിലിന്റെ ചെയര്‍ ബെര്‍ണാഡ് ലെവല്‍ അറിയിച്ചു. പൈലറ്റുമാര്‍ക്ക് ആവശ്യമായ സാമ്പത്തിക, തൊഴില്‍ സുരക്ഷ ഉറപ്പുവരുത്തുക, തൊഴില്‍ സംരക്ഷണം, ശമ്പളം, ഷെഡ്യൂളിംഗ് തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടതായി അദ്ദേഹം പറഞ്ഞു. 

ഒമ്പത് മാസം നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷവും വെസ്റ്റ് ജെറ്റ് എയര്‍ലൈന്‍ കമ്പനിയുമായി കരാറില്‍ എത്താന്‍ സാധിക്കാതെ വന്നതിനെ തുടര്‍ന്നാണ് പണിമുടക്ക് ആവശ്യമായി വന്നതെന്ന് അസോസിയേഷന്‍ വ്യക്തമാക്കി.