കാനഡയില്‍ ഭവന വില്‍പ്പന ഏപ്രിലില്‍ കുതിച്ചുയര്‍ന്നു

By: 600002 On: May 16, 2023, 11:42 AM

 

കാനഡയിലെ വീടുകളുടെ വില്‍പ്പന ഏപ്രിലില്‍ കുതിച്ചുയര്‍ന്നതായി കനേഡിയന്‍ റിയല്‍ എസ്റ്റേറ്റ് അസോസിയേഷന്‍(CREA).  2023 ന്റെ തുടക്കം മുതല്‍ ഭവന വിപണിയില്‍ മാറ്റം വരുന്നുണ്ട്. മാര്‍ച്ചില്‍ നിന്ന് ഏപ്രിലിലെ ഭവന വില്‍പ്പന 11.3 ശതമാനം ഉയര്‍ന്നതായി CREA  വ്യക്തമാക്കി. 

കഴിഞ്ഞ മാസം രാജ്യത്തെ ഒരു വീടിന്റെ ശരാശരി വില്‍പ്പന വില 716,000 ഡോളര്‍ ആയിരുന്നു. അത് 2022 ഏപ്രിലില്‍ നിന്ന് 3.9 ശതമാനം കുറയുകയും എന്നാല്‍ ജനുവരിയില്‍ നിന്ന് 103,500 ഡോളര്‍ വര്‍ധിക്കുകയും ചെയ്തതായി CREA  റിപ്പോര്‍ട്ടില്‍ പറയുന്നു. 

പലിശനിരക്കുകളിലെ ദ്രുതഗതിയിലുള്ള വര്‍ധന വാങ്ങുന്നവരെയും വില്‍ക്കുന്നവരെയും ഒരുപോലെ പിന്നോട്ടുവലിച്ചതിന് ശേഷം ഏപ്രിലില്‍ വിപണി കുതിച്ചുയരുകയാണ്. എന്നാല്‍ കഴിഞ്ഞ മാസത്തെ വില്‍പ്പന 2022 ഏപ്രിലിനെ അപേക്ഷിച്ച് ഏകദേശം 20 ശതമാനത്തോളം താഴെയായി തുടര്‍ന്നു. പക്ഷേ ഭവന വിപണി ഇപ്പോഴും പാന്‍ഡെമിക് കാലഘട്ടത്തിലെ ഉയര്‍ന്ന നിരക്കുകളില്‍ താഴ്ന്ന നിരക്കുകളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും CREA റിപ്പോര്‍ട്ട് ചെയ്യുന്നു.