ആല്‍ബെര്‍ട്ടയിലെ കാട്ടുതീ: വാലിവ്യൂ നിവാസികളോട് വീടുകള്‍ ഒഴിയാന്‍ നിര്‍ദ്ദേശം 

By: 600002 On: May 16, 2023, 10:47 AM

 

കാട്ടുതീ പടരുന്ന സാഹചര്യത്തില്‍ വാലിവ്യൂ ടൗണിലെ ജനങ്ങളോട് പ്രദേശത്ത് നിന്നും ഒഴിഞ്ഞുപോകാന്‍ നിര്‍ദ്ദേശം നല്‍കി. ഏകദേശം 1600 ആളുകളെയാണ് പ്രദേശത്ത് നിന്നും മാറിത്താമസിപ്പിക്കേണ്ടത്. വൈറ്റ്‌കോര്‍ട്ടിലേക്കുള്ള ഹൈവേ 43 ല്‍ തെക്കുകിഴക്ക് ഭാഗത്തേക്ക് പോകാന്‍ ആല്‍ബെര്‍ട്ട എമര്‍ജന്‍സി അലേര്‍ട്ട് നിര്‍ദ്ദേശിച്ചു. വാലിവ്യൂ ടൗണിന് സമീപത്തായി രണ്ട് കാട്ടുതീകളാണ് നിയന്ത്രണാതീതമായിരിക്കുന്നതെന്ന് ആല്‍ബെര്‍ട്ട വൈല്‍ഡ് ഫയര്‍ അറിയിച്ചു. 

വാലിവ്യൂ നിവാസികളോട് വൈറ്റ്‌കോര്‍ട്ടിലെ അലന്‍ ആന്‍ഡ് ജീന്‍ മില്ലര്‍ സെന്ററില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു. മൂന്ന് ദിവസത്തേക്ക് മാറിത്താമസിക്കേണ്ടി വരുമ്പോള്‍ അവശ്യവസ്തുക്കള്‍ കയ്യില്‍ കരുതണമെന്നും അധികൃതര്‍ അറിയിച്ചു.