കാനഡയിലെ നാല് ഇലക്ട്രല്‍ ജില്ലകളില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു 

By: 600002 On: May 16, 2023, 10:22 AM


മാനിറ്റോബ, ഒന്റാരിയോ,ക്യുബെക്ക് തുടങ്ങിയിടങ്ങളിലെ നാല് ഇലക്ട്രല്‍ ജില്ലകളില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ജൂണ്‍ 19ന് ഇവിടങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പ്രഖ്യാപിച്ചു. ക്യുബെക്കിലെ നോട്ട്-ഡേം-ഗ്രേസ്-വെസ്റ്റ്മൗണ്ട്, ഒന്റാരിയോയിലെ ഓക്‌സ്‌ഫോര്‍ഡ്, മാനിറ്റോബയിലെ പോര്‍ട്ടേജ്-ലിസ്ഗര്‍, വിന്നിപെഗ് സൗത്ത് സെന്റര്‍ എന്നീ ഇലക്ട്രല്‍ ജില്ലകളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. 

വിന്നിപെഗ് സൗത്ത്‌സെന്ററിലെ ലിബറല്‍ എംപി ജിം കാര്‍ മരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. മറ്റിടങ്ങളില്‍ എംപിമാര്‍ കാലാവധി പൂര്‍ത്തിയാക്കി സ്ഥാനമൊഴിയുന്നതിനാലാണ് ഉപതെരഞ്ഞെടുപ്പ്.