2015 മുതൽ സർക്കാർ 2000 ത്തോളം അപ്രസക്ത നിയമങ്ങൾ റദ്ദാക്കിയതായി ആഭ്യന്തരമന്ത്രി അമിത് ഷാ

By: 600021 On: May 15, 2023, 7:34 PM

നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം നിയമ രംഗത്ത് വിവിധ സംരംഭങ്ങൾ സ്വീകരിച്ചിട്ടുണ്ട് എന്നും 2015 മുതൽ 200 ഓളം അപ്രസക്ത നിയമങ്ങൾ സർക്കാർ റദ്ദാക്കിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ . നിയമം  ആത്മാവോടെ നടപ്പിലാക്കേണ്ട വൈദഗ്ധ്യം ആണെന്നും അത്  ലളിതവും വ്യക്തവുമായ വാക്കുകളിൽ രൂപപ്പെടുത്തണമെന്നും  ഡൽഹിയിൽ നിയമനിർമ്മാണ കരട് രൂപീകരണ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യവേ അദ്ദേഹം ഉദ്യോഗസ്ഥരുടെ അഭ്യർത്ഥിച്ചു. പാർലമെൻറ്, സംസ്ഥാന നിയമസഭകൾ, വിവിധ മന്ത്രാലയങ്ങൾ, നിയമാനുസൃത സ്ഥാപനങ്ങൾ മറ്റു സർക്കാർ വകുപ്പുകൾ എന്നിവയിലെ ഉദ്യോഗസ്ഥർക്കിടയിൽ നിയമനിർമ്മാണ കരടിൻറെ തത്വങ്ങളെയും സമ്പ്രദായങ്ങളെയും കുറിച്ച് ധാരണ സൃഷ്ടിക്കുകയാണ് പരിപാടി ലക്ഷ്യമിടുന്നത്. പാർലമെൻററി റിസർച്ച് ആൻഡ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡെമോക്രസിയുമായി സഹകരിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോൺസ്റ്റിട്യൂഷണൽ ആൻഡ് പാർലമെൻററി സ്റ്റഡീസ് ആണ് പരിപാടി സംഘടിപ്പിച്ചത്.