ഭീകരതാവളമായി തുടരുന്ന പാകിസ്ഥാനുമായി ചർച്ചകൾ സാധ്യമല്ലെന്ന് രാജ്നാഥ് സിംഗ്

By: 600021 On: May 15, 2023, 7:16 PM

ഭീകരരുടെ സുരക്ഷിത താവളമായി തുടരുകയാണെങ്കിൽ പാകിസ്ഥാനുമായി ചർച്ചകൾ ഒരിക്കലും സാധ്യമല്ലെന്ന് രാജ്യരക്ഷാ മന്ത്രി രാജനാഥ് സിംഗ്. ഇന്ത്യയുടെ പുരോഗതിയും ശക്തിയും ദഹിക്കാൻ കഴിയാത്ത ചില ഇന്ത്യ വിരുദ്ധ ശക്തികൾ ഉണ്ടെന്നും ഇന്ത്യയെ  നേരിടാനുള്ള കരുത്ത് ഇല്ലാത്തതിനാൽ തീവ്രവാദം പോലുള്ള പ്രോക്സി യുദ്ധത്തിലേക്ക് അവർ നീങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉറി പുൽവാമാസഭയ്ക്ക് ശേഷം രാജ്യത്തിനകത്ത് അതിർത്തിക്കപ്പുറത്തുള്ള ഭീകരതയെ നേരിടാനും ഉന്മൂലനം ചെയ്യാനും തങ്ങൾ തയ്യാറാണെന്ന സന്ദേശമാണ് സർജിക്കൽ സ്ട്രൈക്കുകളിലൂടെയും വ്യോമാക്രമണങ്ങളിലൂടെയും നമ്മുടെ സായുധ സേന നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.