റോസ്ഗർ മേളക്ക് നാളെ തുടക്കം; പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും

By: 600021 On: May 15, 2023, 6:53 PM

രാജ്യത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി നടത്തുന്ന റോസ്ഗർ മേളക്ക് നാളെ തുടക്കമാകും. പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസിലൂടെ 71,000 ഓളം നിയമന കത്തുകൾ മേളയിൽ വിതരണം ചെയ്യും. രാജ്യത്തുടനീളം 45 സ്ഥലങ്ങളിലാണ് മേള നടക്കുക. കേന്ദ്രസർക്കാർ, സംസ്ഥാന സർക്കാർ വകുപ്പുകളിൽ കേന്ദ്രഭരണ പ്രദേശങ്ങൾ ഉൾപ്പെടെ സ്ഥലങ്ങളിൽ റിക്രൂട്ട്മെൻറ് നടക്കും. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതോടൊപ്പം യുവാക്കൾക്ക് അവരുടെ ശാക്തീകരണത്തിനും ദേശീയ വികസനത്തിൽ പങ്കാളിത്തത്തിനും മേള അവസരമൊരുക്കും. വിവിധ സർക്കാർ വകുപ്പുകളിൽ പുതിയതായി നിയമിതരായവർക്കായുള്ള ഓൺലൈൻ ഓറിയന്റേഷൻ കോഴ്സ് ആയ കർമ്മയോഗി പ്രാരംഭ് വഴി പുതിയതായി നിയമിതരായവർക്ക് സ്വയം പരിശീലിക്കാനുള്ള അവസരവും ലഭിക്കും.