ജീവനുള്ള പെരുമ്പാമ്പിനെ ഉഒഅയോഗിച്ച് വഴിയാത്രക്കാരനെ ആക്രമിച്ച പ്രതിയെ ടൊറന്റോ പോലീസ് കസ്റ്റഡിയിലെടുത്തു. ടൊറന്റോയിലെ മാന്നിംഗ് അവെന്യൂവിലാണ് സംഭവം. ഒരാൾ പെരുമ്പാമ്പിനെ ഉപയോഗിച്ച് ഭീതി പടർത്തുന്നതായി വിവരം ലഭിച്ചിട്ടാണ് പോലീസ് സംഭവസ്ഥലത്ത് എത്തിച്ചേരുന്നത്. അപ്പോഴേയ്ക്കും പ്രതി ഒരു വ്യക്തിയെ ആക്രമിച്ചിരുന്നു. ഇരയായ വ്യക്തിയെ പെരുമ്പാമ്പിനെ ഉപയോഗിച്ച് അടിക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ നിന്നു വ്യക്തമാണ്.
ആയുധം ഉപയോഗിച്ച് ആക്രമിച്ചതിനും അനാവശ്യമായി ഒരു ജീവിയെ ഉപദ്രവിച്ചതിനും ലോറെനിയോ അവിലാ എന്ന 45 കാരനായ പ്രതിക്കെതിരെ കേസ് ചാർജ് ചെയ്തു. സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ച സംഭവത്തിന്റെ വീഡിയോ ഒരു ലക്ഷത്തിലേറെ പേരാണ് കണ്ടത്. കോടതിയിൽ ഹാജരായ പ്രതിയെ ഒരാഴ്ച്ചക്കാലത്തേയ്ക്ക് റിമാന്റ് ചെയ്തിരിക്കുകയാണ്.