ഒഐസിസി യുഎസ്എ വിജയാഹ്‌ളാദ സമ്മേളനം ഹൂസ്റ്റണിൽ,മെയ് 14 ഞായറാഴ്ച

By: 600084 On: May 14, 2023, 4:25 PM

പി പി ചെറിയാൻ, ഡാളസ്.

ഹൂസ്റ്റൺ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ (ഒഐസിസി യൂഎസ് എ) യുടെ ആഭിമുഖ്യത്തിൽ കർണാടക തിരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനുണ്ടായ ഉജ്ജ്വല വിജയത്തിൽ ആഹ്‌ളാദം പങ്കിടുന്നതിന് സമ്മേളനം സംഘടിപ്പിക്കുന്നു.

2024 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മോദിയുടെ ഭരണത്തിനെതിരായ ശക്തമായ വെല്ലുവിളി ഉയർത്താനുള്ള ഊർജം  ഈ തിരഞ്ഞെടുപ്പ് വിജയത്തിൽ കൂടി ലഭിച്ചിരിക്കുകയാണ്. മെയ് 14 നു ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് സ്റ്റാഫ്‌ഫോഡിലുള്ള നേർകാഴ്ച ന്യൂസ് ഓഫീസ്‌ ഹാളിൽ (445 FM 1092 Suite 100B, Stafford, Texas 77477) നടക്കുന്ന സമ്മളനത്തിൽ ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ നേതാക്കളും സംബന്ധിക്കും.

ഒഐസിസി യൂഎസ്എ  നാഷണൽ പ്രസിഡണ്ട് ബേബി മണക്കുന്നേൽ അധ്യക്ഷത വഹിക്കുന്ന സമ്മേളനം  നാഷണൽ ചെയർമാൻ ജെയിംസ് കൂടൽ ഉത്‌ഘാടനം ചെയ്യും. ഒഐസിസി യുഎസ്എ ദേശീയ, റീജിയണൽ, ചാപ്റ്റർ നേതാക്കളും യോഗത്തിൽ പങ്കെടുക്കും.

അമേരിക്കയിലെ വിവിധ ചാപ്റ്ററുകളുടെ നേതൃത്വത്തിൽ സമ്മേളനങ്ങൾ സംഘടിപ്പിക്കും. ഹൂസ്റ്റൺ ചാപ്റ്റർ ആതിഥേയത്വം വഹിക്കുന്ന സമ്മേളനത്തിലേക്ക് കോൺഗ്രസിനെ സ്നേഹിക്കുന്ന ഏവരെയും സഹർഷം സ്വാഗതം ചെയ്യുന്നുവെന്ന്    സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:

ജീമോൻ റാന്നി  (നാഷണൽ ജന..സെക്രട്ടറി) - 832 873 0023

വാവച്ചൻ മത്തായി (ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡണ്ട് ) - 832 468 3322

ജോജി ജോസഫ്  (ചാപ്റ്റർ ജനറൽ സെക്രട്ടറി) - 713 515 8432

മൈസൂർ തമ്പി (ചാപ്റ്റർ ട്രഷറർ) - 281 701 3220