സൈനികർക്ക് അനുമാൻ ആപ്പ് ഒരുക്കി ഇന്ത്യൻ കരസേന

By: 600021 On: May 13, 2023, 7:31 PM

ഇന്ത്യ - ചൈന അതിർത്തിയിൽ വ്യന്യസിച്ചിട്ടുള്ള സൈനികർക്ക് കാലാവസ്ഥാ പ്രവചനം അറിയാനും പ്രതിരോധിക്കാനും ആപ്പ് നിർമ്മിച്ച് രാജ്യത്തെ കരസേനാ വിഭാഗം. അനുമൻ എന്ന് പേരിട്ടിരിക്കുന്ന ആപ്പ് ഈ മാസം 19 ന് ഇന്ത്യൻ ആർമി വൈസ് ചീഫ് ലെഫ്റ്റനൻ്റ് ജനറൽ എം വി സുചിന്ദ്ര കുമാർ ഡൽഹിയിൽ ലോഞ്ച് ചെയ്യും. ദേശീയ കാലാവസ്ഥാ പ്രവചന കേന്ദ്രവുമായി (NCMRWF) സഹകരിച്ചാണ് സേന ആപ്പ് വികസിപ്പിച്ചിരിക്കുന്നത്.

ഇന്ത്യൻ സൈന്യം 2023 നെ മാറ്റങ്ങളുടെ വർഷമായി ആചരിക്കുന്ന വേളയിലാണ് പുതിയ ആപ്പ് നിലവിൽ വരുന്നത്. യുദ്ധഭൂമി നിരീക്ഷണ സംവിധാനം, സൈന്യത്തിനായി സാഹചര്യ ബോധവൽക്കരണ മൊഡ്യൂൾ,എൻ്റർപ്രൈസസ് ക്ലാസ്സ്, ജി ഐ എസ് എന്നിവയ്ക്ക് ഉള്ള സാഹചര്യ റിപ്പോർട്ടിങ് ഉൾപ്പെടെ സാങ്കേതിക വിദ്യകൾ അടിസ്ഥാനമാക്കിയുള്ള പദ്ധതികളാണ് പുരോഗമിക്കുന്നത്. ഇത് പൂർത്തിയാകുന്നതോടെ സേനയുടെ പ്രവർത്തന ക്ഷമത വർധിപ്പിക്കാനാവും.