സർക്കാർ വാഹനങ്ങളുടെ ദുരുപയോഗം തടയുന്നതിന് പുതിയ നമ്പർ സീരീസ് സംവിധാനം കൊണ്ടു വരാനൊരുങ്ങി കേരള ഗവൺമെൻ്റ്. രജിസ്റ്റർ ചെയ്ത സർക്കാർ വാഹനങ്ങൾക്ക് ഇനിമുതൽ കെ. എൽ 99ൽ തുടങ്ങുന്ന നമ്പർ ആയിരിക്കും ഉണ്ടാവുക. സംസ്ഥാന സർക്കാരിന് കെ. എൽ 99 A, സംസ്ഥാനത്തെ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് കെ. എൽ 99 B, തദ്ദേശ സ്ഥാപനങ്ങൾക്ക് കെ. എൽ 99 C, പൊതുമേഖലാ സ്ഥാപനങ്ങൾക്ക് കെ. എൽ 99 D എന്നിങ്ങനെയാണ് പുതുക്കിയ നമ്പർ സീരീസ്.