രാജ്യത്തെ വിലക്കയറ്റത്തോത് 4.7 ശതമാനത്തിൽ എത്തി കഴിഞ്ഞ 18 മാസത്തെ അപേക്ഷിച്ചു ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്. നിരക്ക് നാല് ശതമാനത്തിന് അടുത്തെത്തിക്കാനാണ് ആർബിഐ ലക്ഷ്യമിടുന്നത്. മാർച്ച് മാസം മുതലാണ് കാര്യമായ കുറവ് പ്രകടമായത്. വിവിധ സേവനങ്ങൾക്കും ഭക്ഷ്യവസ്തുക്കൾക്കും നിലയിൽ കാര്യമായ മാറ്റം ഉണ്ടായി. ഇത് പലിശ വർധന ഭീതി ഒഴിവാക്കിയേക്കും. ധാന്യങ്ങൾ, മത്സ്യം, പഞ്ചസാര, പലഹാരം, സുഗന്ധവ്യഞ്ജനങ്ങൾ, ലഹരിയില്ലാത്ത പാനീയങ്ങൾ, മാംസം, പുകയില ഉൽപ്പന്നങ്ങൾ, തുണിത്തരങ്ങൾ, പാദരക്ഷകൾ തുടങ്ങിയ വസ്തുക്കൾക്കാണ് രാജ്യത്ത് വിലയിൽ മാറ്റം വന്നത്.