ബീസിയില്‍ പോലീസ് വാഹനത്തിന് നേരെ കാര്‍ ഓടിച്ചുകയറ്റി ഉദ്യോഗസ്ഥന് പരുക്കേറ്റു

By: 600002 On: May 13, 2023, 10:42 AM
ബീസിയിലെ നോര്‍ത്ത് കോവിച്ചാന്‍-ഡങ്കന്‍ ആര്‍സിഎംപി ഡിറ്റാച്ച്‌മെന്റിന്റെ പോലീസ് വാഹനത്തിലേക്ക് കാര്‍ ഓടിച്ചുകയറ്റിയതിനെ തുടര്‍ന്ന് ഒരു പോലീസ് ഉദ്യോഗസ്ഥന് പരുക്കേറ്റു. സംഭവത്തിലെ ബീസി ഓവര്‍സൈറ്റ് ഏജന്‍സി അന്വേഷണം ആരംഭിച്ചു. പരുക്കേറ്റ പോലീസ് ഉദ്യോഗസ്ഥനെയും കാറോടിച്ച് കയറ്റിയാളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

വെള്ളിയാഴ്ച രാവിലെ 6.30 ഓടെ പോലീസ് ജീവനക്കാരുടെ പാര്‍ക്കിംഗ് സ്ഥലത്ത് ഒരു ഉദ്യോഗസ്ഥന്‍ വാഹനം പരിശോധിക്കുന്നതിനിടെ പ്രതി കാര്‍ ലോട്ടിലേക്ക് ഇടിക്കുകയും വാഹനമിടിച്ച് ഓഫീസര്‍ക്ക് പരുക്കേല്‍ക്കുകയുമായിരുന്നുവെന്ന് ആര്‍സിഎംപി പറയുന്നു.