കാനഡയില്‍ ഏറ്റവും ജനസംഖ്യയുള്ള 15 നഗരങ്ങളിലെ വാടകക്കാര്‍ പ്രതിമാസ അടിസ്ഥാനത്തില്‍ വാടക വര്‍ധനയ്ക്ക് കൂടുതല്‍ പണം നല്‍കേണ്ടി വരുന്നുണ്ടെന്ന് സുമ്പറിന്റെ(Zumper) കനേഡിയന്‍ റെന്റ് റിപ്പോര്‍ട്ട്. രാജ്യത്ത് വാടക വീടുകള്‍ക്കായുള്ള ഡിമാന്‍ഡ് വിതരണത്തേക്കാള്‍ കൂടുതലായി തുടരുകയാണ്. അതിനാല്‍ തന്നെ മിക്ക നഗരങ്ങളിലും വാടക കുതിച്ചുയരാന്‍ കാരണമായതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. രാജ്യത്തെ ഏറ്റവും കൂടുതല്‍ വാടക നിരക്കുള്ള നഗരമായി വാന്‍കുവര്‍ തുടരുകയാണ്. വാന്‍കുവറില്‍ വണ്‍-ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റിന്റെ ശരാശരി പ്രതിമാസ വാടക 2,600 ഡോളറും ടു-ബെഡ്‌റൂം വാടക 3,800 ഡോളറുമാണ്. വണ്‍ ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റിനുള്ള ശരാശരി വാടക വര്‍ഷം തോറും 18.9 ശതമാനവും ടു-ബെഡ്‌റൂം വാടക യൂണിറ്റിന് 21 ശതമാനവും വര്‍ധിച്ചു.
ടൊറന്റോ, ബേണബി, വിക്ടോറിയ, കിച്ച്ണര്‍ എന്നീ നഗരങ്ങള്‍ പട്ടികയില്‍ രണ്ടും മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിലെത്തി.