കാര്‍ ഇന്‍ഷുറന്‍സ്: ഒന്റാരിയോയിലെ മോസ്റ്റ് എക്‌സ്പന്‍സീവ് സിറ്റിയായി ബ്രാംപ്ടണ്‍

By: 600002 On: May 13, 2023, 8:08 AM


ഒന്റാരിയോയില്‍ ഏറ്റവും കൂടുതല്‍ കാര്‍ ഇന്‍ഷുറന്‍സ് നിരക്കുള്ള നഗരം എന്ന പട്ടികയില്‍ ബ്രാംപ്ടണ്‍ ഒന്നാമത്. 2021 ല്‍ ഇന്‍ഷുറന്‍സ് നിരക്കില്‍ 40 ശതമാനത്തോളം വര്‍ധനവാണ് ഉണ്ടായതെന്ന് പുതിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. വര്‍ധിച്ചുവരുന്ന പണപ്പെരുപ്പം, വാഹനങ്ങളുടെയും അവയുടെ ഭാഗങ്ങളുടെയും ക്ഷാമം, കാര്‍ മോഷണങ്ങളുടെ വര്‍ധന എന്നിവയാണ് നിരക്ക് വര്‍ധനയ്ക്ക് കാരണമായി റേറ്റ്‌സ്‌ഡോറ്റ്‌സിഎ
 പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

ഒന്റാരിയോയിലുടനീളമുള്ള ഓട്ടോ ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 12 ശതമാനം വര്‍ധിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ബ്രാംപ്ടണില്‍ ഏകദേശം 2,707 ഡോളറാണ് നിരക്ക്, 2021 ല്‍ ബ്രാംപ്ടണിലെ നിരക്ക് 1,976 ഡോളറായിരുന്നു. ടൊറന്റോയാണ് പട്ടികയില്‍ രണ്ടാമത്. 2023 ല്‍ 2,325 ഡോളറാണ് ടൊറന്റോയിലെ നിരക്ക്. 2,311 ഡോളര്‍ നിരക്കോടെ മിസ്സിസാഗയാണ് മൂന്നാം സ്ഥാനത്ത്.