ചര്‍ച്ചകള്‍ നീളുന്നതിനാല്‍ ചൊവ്വാഴ്ച മുതല്‍ പണിമുടക്ക് ആരംഭിക്കുമെന്ന് വെസ്റ്റ്‌ജെറ്റ് പൈലറ്റുമാര്‍ 

By: 600002 On: May 13, 2023, 7:50 AM

 


വെസ്റ്റ്‌ജെറ്റ് എയര്‍ലൈനും പൈലറ്റുമാരും തമ്മിലുള്ള ചര്‍ച്ചകള്‍ തുടരുന്നതിനിടെ ചൊവ്വാഴ്ച മുതല്‍ പണിമുടക്ക് ആരംഭിക്കുമെന്ന് എയര്‍ലൈന്‍ പൈലറ്റ്‌സ് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി. അര്‍ദ്ധരാത്രിക്ക് ശേഷം 72 മണിക്കൂര്‍ പണിമുടക്ക് നോട്ടീസ് ഫയല്‍ ചെയ്യാന്‍ തയ്യാറാണെന്ന് വെസ്റ്റ്‌ജെസ്റ്റിലെയും അനുബന്ധ സ്ഥാപനമായ സ്വൂപ്പിലെയും ഏകദേശം 1,600 ഫ്‌ളൈറ്റ് ക്രൂവിനെ പ്രതിനിധീകരിക്കുന്ന അസോസിയേഷന്‍ അറിയിച്ചു. 

തൊഴില്‍ സംരക്ഷണം, ശമ്പളം, ഷെഡ്യൂള്‍ തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക് ആരംഭിക്കുന്നതെന്ന് വെസ്റ്റ്‌ജെറ്റ് യൂണിയന്‍ പ്രതിനിധി ബെര്‍ണാഡ് ലെവാള്‍ പറഞ്ഞു. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ 340 പൈലറ്റുമാര്‍ വെസ്റ്റ്‌ജെറ്റില്‍ നിന്നും രാജിവെച്ച് മറ്റ് എയര്‍ലൈനുകളിലേക്ക് പോയതായി അദ്ദേഹം പറഞ്ഞു. 

അതേസമയം, ഈ വര്‍ഷം തങ്ങളുടെ മെയിന്‍ലൈന്‍ ഓപ്പറേഷനില്‍ രാജിവെച്ചതിനേക്കാള്‍ മൂന്നിരട്ടി പൈലറ്റ് നിയമനങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് വെസ്റ്റ്‌ജെറ്റ് എയര്‍ലൈന്‍ പറയുന്നു. കാനഡയില്‍ ഏറ്റവും മികച്ച ശമ്പളം വാങ്ങുന്നവരില്‍ തങ്ങളുടെ പൈലറ്റുമാരാണ് മുന്നിലെന്ന് വെസ്റ്റ്‌ജെറ്റ് ചൂണ്ടിക്കാണിക്കുന്നു.