ക്യുബെക്കിൽ വർദ്ധിച്ചുവരുന്ന വാടകയ്ക്ക് തടയിടാൻ നൂതന പദ്ധതിയുമായി സംഘടന

By: 600110 On: May 12, 2023, 4:43 PM

 

 

ക്യുബെക്കിൽ വർദ്ധിച്ചുവരുന്ന വാടക തുകയ്ക്ക് തടയിടാൻ പുതിയ നടപടിയുമായി എത്തിയിരിക്കുകയാണ് വിവ്ർ എൻ വില്ലേ എന്ന സംഘടന. registredesloyers.quebec എന്ന സൈറ്റിലൂടെയാണ് ഇതു നടപ്പിലാക്കുന്നത്. ഇതിൽ വാടകക്കാർക്ക് അവർ ഇപ്പോൾ നൽകുന്ന വാടക രേഖപ്പെടുത്താം. അതുവഴി പിന്നീട് വാടകയിൽ ഉണ്ടാകുന്ന വർദ്ധനവ് ന്യായമാണോ എന്ന് വാടകക്കാർക്ക് പരിശോധിച്ച് ഉറപ്പുവരുത്തുവാൻ അവസരം ലഭിക്കുന്നു. സുതാര്യതയും വിവരങ്ങൾ പങ്കുവയ്ക്കുന്നതുമാണ് വാടക പിടിച്ചു നിർത്താൻ ഏറ്റവും നല്ല മാർഗം എന്നാണ് വിവ്ർ എൻ വില്ലേ കരുതുന്നത്. പ്രവിശ്യയുടെ അധികാരികളും നഗരസഭ അധികാരികളും ഈ സാധ്യത പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ട് വാടകക്കാർ ചൂഷണം ചെയ്യപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം എന്നും വിവ്ർ എൻ വില്ലേ പറയുന്നു.

താമസം മാറുമ്പോൾ 19% വരെ വാടക തുകയിൿ വർദ്ധനവ് ഉണ്ടാകുന്നുണ്ട് എന്ന് സർവേകൾ വ്യക്തമാക്കുന്നു. 83% വാടകക്കാരും ഈ സാധ്യത പ്രയോജനപ്പെടുത്തി തങ്ങൾ ഇപ്പോൾ നൽകുന്ന വാടക റെജിസ്റ്റർ ചെയ്യും എന്ന് മറ്റൊരു സർവേയും സൂചിപ്പിക്കുന്നു. ശരാശരി കണക്കുകൾ എടുക്കുമ്പോൾ വാടക കരാർ ഒപ്പിടുന്ന വേളയിൽ ശരാശരി വാടക തുക $807 ആയിരുന്നു. എന്നാൽ ഇപ്പോൾ അത് $926 ൽ എത്തിനിൽക്കുകയാണ്.