പോര്‍ട്ട് കോക്വിറ്റ്‌ലാമില്‍ രണ്ട് വയസ്സുള്ള കുട്ടിയെ കയോട്ടി ആക്രമിച്ചു 

By: 600002 On: May 12, 2023, 12:12 PM

 


ബീസിയിലെ പോര്‍ട്ട് കോക്വിറ്റ്‌ലാമിലെ ഒരു പാര്‍ക്കില്‍ രണ്ട് വയസ്സുള്ള കുട്ടിയെ കയോട്ടി ആക്രമിച്ചു. ബുധനാഴ്ച രാത്രി 7.30 ഓടെ ലയണ്‍സ് പാര്‍ക്ക് പ്ലേഗ്രൗണ്ടില്‍ വെച്ചാണ് കയോട്ടിയുടെ ആക്രമണം ഉണ്ടായത്. ബീസി കണ്‍സര്‍വേഷന്‍ ഓഫീസേഴ്‌സ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

പ്ലേഗ്രൗണ്ടില്‍ ആളുകള്‍ക്കെതിരെ പ്രത്യേകിച്ച് കുട്ടികള്‍ക്കെതിരെ കയോട്ടി ആക്രമണമുണ്ടാകുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നതായി പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കയോട്ടി കുട്ടിയെ ആക്രമിക്കുന്ന സമയത്ത് പാര്‍ക്കില്‍ ഉദ്യോഗസ്ഥരുണ്ടായിരുന്നു. ആക്രമണമുണ്ടായപ്പോള്‍ തന്നെ ഉദ്യോഗസ്ഥരെത്തി കയോട്ടിയെ കണ്ടെത്തുകയും വെടിവെച്ച് കൊല്ലുകയും ചെയ്തു. കുട്ടിയെ നിസാര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

കയോട്ടി ആക്രമണങ്ങള്‍ ഉണ്ടായാല്‍ 877-952-7277 എന്ന നമ്പറില്‍ റിപ്പോര്‍ട്ട് ഓള്‍ പോച്ചേഴ്‌സ് ആന്‍ഡ് പൊല്യൂട്ടേഴ്‌സ്(RAPP) ലൈനില്‍ വിവരമറിയിക്കാമെന്ന് പോലീസ് അറിയിച്ചു.