കാനഡയില്‍ വലിയ ഭൂകമ്പങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് നാഷണല്‍ റിസ്‌ക് പ്രൊഫൈല്‍ 

By: 600002 On: May 12, 2023, 11:06 AM

 

ബ്രിട്ടീഷ് കൊളംബിയയിലോ ഒന്റാരിയോ, ക്യുബെക് എന്നീ പ്രവിശ്യകളുടെ ചില ഭാഗങ്ങളിലോ വലിയ ഭൂകമ്പം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഇത് രാജ്യം നേരിടുന്ന ഏറ്റവും ചെലവേറിയ പ്രകൃതി ദുരന്തമായി മാറുമെന്നും നാഷണല്‍ ഡിസാസ്റ്റര്‍ റിക്ക് അസസ്‌മെന്റ് പുറത്തിറക്കിയ നാഷണല്‍ റിസ്‌ക് പ്രൊഫൈലില്‍ മുന്നറിയിപ്പ് നല്‍കുന്നു. അപകടസാധ്യതകളെക്കുറിച്ചുള്ള പരിമിതമായ വിവരങ്ങളും അവയെ നേരിടാന്‍ എങ്ങനെ തയാറെടുക്കണം എന്നത് ഉള്‍പ്പെടെ ഭൂകമ്പ പ്രതിരോധ പദ്ധതിയില്‍ ന്യൂനതകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

രാജ്യത്ത് ഇപ്പോഴുണ്ടാകുന്ന ഭൂരിഭാഗം ഭൂകമ്പങ്ങളും ചെറുതാണെങ്കിലും ബീസിയിലെ ഭൂകമ്പ മേഖലകളില്‍ വലിയ ഭൂകമ്പങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഓട്ടവ, മോണ്‍ട്രിയല്‍, ക്യുബെക്ക് സിറ്റി എന്നിവയെയും ഇത് ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. 

ബീസിയില്‍ റിക്ടര്‍ സ്‌കെയിലില്‍ 9.0 തീവ്രത രേഖപ്പെടുത്തുന്ന ഭൂകമ്പം 75 ബില്യണ്‍ ഡോളറിന്റെ നാശനഷ്ടങ്ങള്‍ക്ക് കാരണമാകുമെന്നും ക്യുബെക്കിലുണ്ടാകുന്ന മറ്റൊരു വലിയ ഭൂകമ്പം 61 ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടാക്കുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.