ഒന്റാരിയോയില്‍ വെടിവെപ്പ്: ഒരു ഒപിപി ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു; രണ്ട് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു 

By: 600002 On: May 12, 2023, 9:57 AM

 

വ്യാഴാഴ്ച പുലര്‍ച്ചെ ഒന്റാരിയോയിലെ ബൂര്‍ഗെറ്റിലുണ്ടായ വെടിവെപ്പില്‍ ഒന്റാരിയോ പ്രൊവിന്‍ഷ്യല്‍ പോലീസ്(ഒപിപി) ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. റസ്സല്‍കൗണ്ടി ഒപിപി ഡിറ്റാച്ച്‌മെന്റിലെ ഉദ്യോഗസ്ഥനായ എറിക് മുള്ളറാണ് കൊല്ലപ്പെട്ടത്. വെടിവെപ്പില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്കും പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ആക്ടിംഗ് ഒപിപി സെര്‍ജന്റ് എറിന്‍ ക്രാന്റണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഓട്ടവയില്‍ നിന്ന് ഏകദേശം 50 കിലോമീറ്റര്‍ അകലെയുള്ള സ്ഥലമാണ് ബൂര്‍ഗെറ്റ്. 

പുലര്‍ച്ചെ രണ്ട് മണിയോടെ ലാവല്‍ സ്ട്രീറ്റിലെ ഒരു വീട്ടില്‍ വെടിവയ്പ്പ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയായിരുന്നു. ഉടന്‍ വീട്ടിനുള്ളിലുണ്ടായിരുന്ന ആള്‍ വെടിവെക്കുകയായിരുന്നുവെന്ന് ഒപിപി പ്രസ്താവനയില്‍ പറഞ്ഞു. 

ഗരുതരമായ പരുക്കേറ്റ മൂന്ന് ഉദ്യോഗസ്ഥരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും എറിക് മുള്ളര്‍ മരിക്കുകയായിരുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്തതായി ഒപിപി അറിയിച്ചു.