ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് മാധ്യമ പുരസ്‌കാരങ്ങൾ സമ്മാനിച്ചു : ജീമോൻ റാന്നി

By: 600084 On: May 12, 2023, 4:21 AM

പി പി ചെറിയാൻ, ഡാളസ്.

ഹൂസ്റ്റൺ; രണ്ടാമത് ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ്‌ പുരസ്‌കാര ചടങ്ങ് സ്റ്റാഫോർഡ് ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ മെയ് 7 നു ഞായറാഴ്ച വൈകുന്നേരം വിപുലമായ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു.

ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം ജോര്‍ജ് ജോസഫിനു സമ്മാനിച്ചു. ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് കെ. പി. ജോര്‍ജ് പുരസ്‌കാരം വിതരണം ചെയ്തു. ഏബ്രഹാം വര്‍ക്കി, റവ.ഫാ. റോയി വര്‍ഗീസ്, ജേക്കബ് കുടശനാട് എന്നിവര്‍ സര്‍ട്ടിഫിക്കറ്റുകളും മെഡലും വിതരണം ചെയ്തു.

ഗ്ലോബല്‍ ഇന്ത്യന്‍ പുരസ്‌കാരം തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും ഇത് ഹൃദയത്തോടു ചേര്‍ക്കുന്നെന്നും ശശിധരന്‍നായര്‍ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരെ അംഗീകരിക്കുന്ന ഇത്തരം വേദികള്‍ മഹത്വമുള്ളതാണെന്നും ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് ഇ മലയാളിയെ അംഗീകരിച്ചത് വലിയ കാര്യമാണെന്നും അവാർഡ് ജേതാവായ ജോര്‍ജ് ജോസഫ് പറഞ്ഞു.

വിദേശത്തു നിന്നുള്ളവര്‍ ഉള്‍പ്പെടെയുള്ളവര്‍ ആഘോഷരാവില്‍ പങ്കാളികളായി എന്നതും ശ്രദ്ധേയമാണ്. അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളികള്‍ക്കൊപ്പം സ്വദേശികളും പങ്കാളികളായി. അമേരിക്കയില്‍ മുന്‍ നിരയിലുള്ള വിഴിധ സംഘടനകള്‍ ഒരേക്കുടക്കീഴില്‍ ഒത്തുച്ചേര്‍ന്ന അപൂര്‍വസംഗമമെന്ന പേരും ഈ പുരസ്‌കാരരാവിനു തന്നെ. എല്ലാ വിഭാഗം ആളുകളെയും ഒത്തുച്ചേര്‍ത്തുള്ള പുരസ്‌കാര വിതരണമായതുകൊണ്ടുതന്നെ വിവിധ മേഖലകളിലുള്ളവരുടെ സംഗമഭൂമിയായും ഇത് മാറി.

 

പുരസ്‌കാരദാന ചടങ്ങിന് മുന്‍ അംബാസിഡര്‍ ടി. പി. ശ്രീനിവാസാന്‍, ടോമിന്‍ തച്ചങ്കരി ഐപിഎസ്, ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ ചര്‍ച്ച് പ്രസിഡന്റ് റവ. ഫാ. ഏബ്രഹാം സക്കറിയ, തോമസ് ചെറുകര, ഗ്ലോബല്‍ ഇന്ത്യന്‍ ലീഗല്‍ അഡൈ്വസര്‍ ഏബ്രഹാം മാത്യു, ജനപ്രതിനിധികളായ ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് കെ. പി. ജോര്‍ജ്, മിസ്സോറി സിറ്റി മേയർ റോബിന്‍ ഇലക്കാട്ട്, ഫോർട്ബെൻഡ് കൗണ്ടി ഡിസ്‌ട്രിക്‌ട് ജഡ്ജ് കൗണ്ടി സുരേന്ദ്രന്‍ കെ. പട്ടേല്‍, ഫോർട്ട് ബെൻഡ് കോർട്ട് ജഡ്ജ് ജൂലി മാത്യു, സ്റ്റാഫ്‌ഫോർഡ് സിറ്റി കൌൺസിൽമാൻ കെൻ മാത്യു തുടങ്ങിയവര്‍ ചേര്‍ന്നു തിരിതെളിയിച്ചു.

ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജെയിംസ് കൂടല്‍, എഡിറ്റര്‍ ഇന്‍ ചീഫ് ഹരി നമ്പൂതിരി, ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ തോമസ് സറ്റീഫന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് മാധ്യമ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. ഡിജിറ്റല്‍ കമ്മ്യൂണിക്കേറ്റര്‍ ഓഫ് ദി ഇയര്‍ ശ്രീ ശ്രീനിവാസന്‍, ജേര്‍ണലിസ്റ്റ് ഓഫ് ദി ഇയര്‍ ശേഷാദ്രികുമാര്‍, സോഷ്യല്‍ മീഡിയ സ്റ്റാര്‍ ഓഫ് ദി ഇയര്‍ ഷിജോ പൗലോസ്, പ്രസ്സ്മാന്‍ ഓഫ് ദ ഇയര്‍ പി. പി. ചെറിയാന്‍, ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റ് ജീമോന്‍ റാന്നി, മീഡിയ മാക്സിമസ് ദീപിക മുത്യാല, സെന്‍സേഷ്യനല്‍ ഫിലിംമേക്കര്‍ ഓഫ് ദ ഇയര്‍ റോമിയോ കാട്ടൂര്‍ക്കാരന്‍ എന്നിവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.

ഡിജിപി ടോമിന്‍ തച്ചങ്കരി, റോബിന്‍ എലക്കാട്ട്, മേയര്‍ കെവിന്‍ കോള്‍, മുന്‍ അംബാസിഡര്‍, ബിവര്‍ലി വാക്കര്‍, ജൂലി മാത്യു എന്നിവര്‍ പുരസ്‌കാരം സമ്മാനിച്ചു. ‍ ചങ്ങില്‍ മലയാളി മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസിന്റെ ആദരവ് സമര്‍പ്പിച്ചു. സുനില്‍ ട്രൈസ്്റ്റാര്‍, അനില്‍ ആറന്മുള, തോമസ് ഏബ്രഹാം, സണ്ണി മാളിയേക്കല്‍, ജോയ് തുമ്പമണ്‍, ജേക്കബ് കുടശനാട്, സൈമണ്‍ വാളാച്ചേരില്‍, രാജേഷ് വര്‍ഗീസ്, ജോര്‍ജ് തോമസ് തെക്കേമല, ജോര്‍ജ് പോള്‍, ഫിന്നി രാജു, മോട്ടി മാത്യു, റെനി കവലയില്‍, ഷിബി റോയ്, ലിഡ തോമസ്, റെയ്ന സുനില്‍ എന്നിവര്‍ ആദരവ് ഏറ്റുവാങ്ങി.