എ ഐ ക്യാമറയിൽ പതിയുന്ന നിയമലംഘനത്തിന് ജൂൺ 5 മുതൽ പിഴ ഈടാക്കും

By: 600021 On: May 11, 2023, 8:00 PM

ട്രാഫിക് നിയമ ലംഘനങ്ങൾക്ക് ജൂൺ അഞ്ചുമുതൽ പിഴ ഈടാക്കുമെന്ന് ഗതാഗത മന്ത്രി വിളിച്ച ഉന്നതതല യോഗത്തിൽ തീരുമാനം. ഈ മാസം 20 മുതൽ പിഴ ഈടാക്കും എന്നായിരുന്നു മുൻപ് അറിയിച്ചിരുന്നത്. നീ അഞ്ചു മുതൽ എ ഐ ക്യാമറയിൽ പതിഞ്ഞ ഗതാഗത നിയമലംഘനത്തിൽ ബോധവൽക്കരണ നോട്ടീസ് അയച്ചു തുടങ്ങിയിരുന്നു. അതേസമയം, സംസ്ഥാനത്ത് എ ഐ ക്യാമറ ഇടപാടിൽ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണങ്ങളും പ്രത്യാരോപണങ്ങളും തുടരുകയാണ്. 100 കോടിയുടെ അഴിമതി നടന്നതായി വ്യക്തമാക്കുന്ന തെളിവുകൾ പ്രതിപക്ഷം ഇതിനോടകം പുറത്തുവിട്ടു.