ആനകൾക്ക് സ്വൈര്യവിഹാരം നടത്താൻ സഞ്ചാര പാത നിർമ്മിക്കുമെന്ന് ഇന്ത്യൻ റെയിൽവേ

By: 600021 On: May 11, 2023, 7:54 PM

പാലക്കാട് വാളയാറിന് സമീപം കാട്ടാനകൾക്കായി സഞ്ചാര പാത നിർമ്മിക്കുമെന്ന് ഇന്ത്യൻ റെയിൽവേ. കാട്ടാനകൾ ട്രെയിൻ തട്ടി ചരിയുന്നത് ഉൾപ്പെടെ പ്രശ്നത്തിന് പരിഹാരം കാണാനും അവയുടെ ആവാസ വ്യവസ്ഥയിൽ തന്നെ തുടരാൻ സഹായി ക്കുകയും ചെയ്യുന്ന ആന താരകൾ നിർമ്മിക്കുകയാണ് റെയിൽവേ ലക്ഷ്യം ഇടുന്നത്. ഇതോടെ ആനകൾ കൃഷി നശിപ്പിക്കുന്ന പ്രശ്നത്തിനും പരിഹാരം ആയേക്കും. വളയാറിനും നവകരയ്ക്കും ഇടയിലാണ് 16 കോടി രൂപ ചെലവിൽ പദ്ധതി നടപ്പാക്കുന്നത്. അടിപ്പാത നിർമ്മാണം പൂർത്തിയാകുന്നതോടെ വാളയാർ പ്രദേശത്ത് ബി ട്രാക്കിലെ ട്രെയിനുകളുടെ വേഗത 20 കിലോമീറ്ററിൽ നിന്നും ഉയർത്താനാവും എന്നാണ് പ്രതീക്ഷ. രണ്ടുമാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയായേക്കും.