പ്രധാനമന്ത്രി നരേന്ദ്രമോദി ജൂണിൽ വൈറ്റ് ഹൗസ് സന്ദർശിക്കും

By: 600021 On: May 11, 2023, 7:45 PM

യുഎസ് പ്രസിഡൻറ് ജോ ബൈഡൻ്റെയും അദ്ദേഹത്തിൻറെ ഭാര്യ ജിൽ ബൈഡൻ്റെയും ക്ഷണപ്രകാരം പ്രധാനമന്ത്രി നരേന്ദ്രമോദി ജൂൺ 22ന് യുഎസ് സന്ദർശിക്കും. ഇരുവരും വൈറ്റ് ഹൗസിൽ മോദിക്ക് വിരുന്നൊരുക്കും. പ്രധാനമന്ത്രിയുടെ വൈറ്റ് ഹൗസ് സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹാർദവും സഹകരണവും ദൃഢപ്പെടുത്തുകയും വികസന പദ്ധതികളുടെ ഭാഗമാവാൻ അവസരം ഒരുക്കുകയും ചെയ്യും. മുൻപ് 2021ൽ ആയിരുന്നു മോദിയുടെ വൈറ്റ് ഹൗസ് സന്ദർശനം. രാജ്യം ജി 20 അധ്യക്ഷ പദവി വഹിക്കുന്ന അവസരത്തിലാണ് മോദിയുടെ യു എസ് സന്ദർശനം എന്ന പ്രത്യേക ഉണ്ട് ഇത്തവണ.