സുവർണ്ണ ക്ഷേത്രത്തിന് സമീപം സ്ഫോടനം; അഞ്ചുപേർ പിടിയിൽ

By: 600021 On: May 11, 2023, 7:36 PM

പഞ്ചാബ് അമൃത്സറിൽ സുവർണ ക്ഷേത്രത്തിന് സമീപത്തെ ഹെറിറ്റേജ് സ്ട്രീറ്റിൽ സ്ഫോടനം. പുലർച്ചെ ഒരു മണിയോടെയായിരുന്നു തീവ്രത കുറഞ്ഞ സ്ഫോടനം നടന്നത്. സംഭവത്തിൽ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചു ദിവസത്തിനിടെ നടന്ന മൂന്നാമത് സ്ഫോടനം ആയിരുന്നു ഇത്. കഴിഞ്ഞ രണ്ട് ആക്രമണങ്ങളിലും ഒരാൾക്ക് വീതം പരുക്കും കെട്ടിടങ്ങൾക്ക് കേടുപാടുകളും സംഭവിച്ചിരുന്നു. ദേശീയ അന്വേഷണ ഏജൻസിയും പഞ്ചാബ് പോലീസും സ്ഥലം പരിശോധിച്ചു. പ്രത്യേക അന്വേഷണസംഘം സംഭവം അന്വേഷിക്കും എന്നും സ്ഫോടനത്തിന്റെ ലക്ഷ്യം കണ്ടെത്തുമെന്നും പഞ്ചാബ് പോലീസ് അധികൃതർ അറിയിച്ചു.