ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ; നിയമം ഭേദഗതി ചെയ്യാനൊരുങ്ങി സർക്കാർ

By: 600021 On: May 11, 2023, 7:30 PM

ആശുപത്രി സംരക്ഷണ നിയമത്തിൽ ആവശ്യമായ ഭേദഗതി വരുത്തുമെന്നും അടുത്ത മന്ത്രിസഭാ യോഗത്തിൽ ഇത് സംബന്ധിച്ച ഓർഡിനൻസ് കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊട്ടാരക്കരയിൽ ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഇതോടെ ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാനാവും എന്നാണ് പ്രതീക്ഷിക്കുന്നത്. 2012ലെ നിയമം കർശനമാക്കാനാണ് ഭേദഗതി. ആരോഗ്യ സ്ഥാപനങ്ങൾ, ആരോഗ്യപ്രവർത്തകർഎന്നീ നിർവചനങ്ങളിൽ വേണ്ട മാറ്റങ്ങൾ, ശിക്ഷകൾ തുടങ്ങിയവ ഭേദഗതി ചെയ്യും. ഡോക്ടർമാർ, മെഡിക്കൽ വിദ്യാർഥികൾ എന്നിവരുടെ സംഘടനകൾ സർക്കാരിന് നൽകിയ നിവേദനങ്ങളും നിർദ്ദേശങ്ങളും പരിഗണിച്ചാവും ഭേദഗതി നടപ്പാക്കുക. ആശുപത്രികളിൽ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കാനും, പോലീസ് ഉദ്യോഗസ്ഥരെ ഡെപ്യൂട്ടേഷനിൽ വ്യന്യസി, സിസിടിവി ക്യാമറ നിരീക്ഷണം ഉറപ്പാക്കാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു.