അടിപിടി കേസിലെ പ്രതി, വൈദ്യ പരിശോധനക്കിടെ യുവ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കേരള ഹൈക്കോടതി. സംഭവം ദുഃഖകരമാണെന്ന് പറഞ്ഞ കോടതി ഡോക്ടർമാരെ സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ ആശുപത്രികൾ അടച്ചുപൂട്ടുകയല്ലേ വേണ്ടതെന്ന് സർക്കാരിനോട് ചോദിച്ചു. സംഭവങ്ങളെ മുൻകൂട്ടി കാണാൻ കഴിയണമെന്നും ഇല്ലെങ്കിൽ സുരക്ഷാസംവിധാനം എന്തിനാണെന്നും കോടതി ചോദിച്ചു. സുരക്ഷയുടെ കാര്യം കോടതിയല്ല പറയേണ്ടത്, അത് സർക്കാർ ചെയ്യേണ്ടതാണെന്നും കോടതി ചൂണ്ടിക്കാട്ടി. പോലീസിന്റെ കയ്യിൽ തോക്കില്ലെ? ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ട പ്രാഥമിക ചുമതല പോലീസിന് ഇല്ലേ? എന്നും കോടതി ചോദിച്ചു. സംരക്ഷണം നൽകാൻ കഴിയില്ലെങ്കിൽ പോലീസിന്റെ ആവശ്യം എന്താണെന്ന് കോടതി ചോദിച്ചു.