കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് എത്തിച്ച പ്രതി വനിതാ ഡോക്ടറെ കുത്തിക്കൊന്നൂ. കോട്ടയം സ്വദേശി ഡോക്ടർ വന്ദന ദാസാണ് (23) മരിച്ചത്. പ്രതിയുടെ ആക്രമണത്തിൽ പോലീസുകാർ ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. അടിപിടി കേസിലെ പ്രതി, നെടുമ്പന യുപി സ്കൂൾ അധ്യാപകനുമായ ചെറുകരക്കോണം സ്വദേശി സാം ദീപാണ് ബുധനാഴ്ച നാലരയോടെ ഡോക്ടറെ ആക്രമിച്ച് കൊലപ്പെടുത്തിയത്. മുറിവ് തുന്നി കെട്ടുന്നതിനിടെ യാതൊരു പ്രകോപനവുമില്ലാതെ പ്രതി കത്രിക കൊണ്ട് ആക്രമിക്കുകയായിരുന്നു. ലഹരിക്ക് അടിമയായതിനാൽ സസ്പെൻഷനിൽ ആയിരുന്ന ഇയാൾ മുൻപും അക്രമസഭാവം കാണിച്ചിരുന്നതായി പോലീസ് വ്യക്തമാക്കി.