കാനഡ ഗ്രോസറി റിബേറ്റ്, ഹെല്‍ത്ത് ട്രാന്‍സ്ഫര്‍ ടോപ്പ്-അപ്പ് ബില്‍ സെനറ്റ് പാസാക്കി 

By: 600002 On: May 11, 2023, 1:12 PM

 

ലിബറല്‍ പാര്‍ട്ടി വാഗ്ദാനം ചെയ്ത ഗ്രോസറി റിബേറ്റ്, ഫെഡറല്‍ ഹെല്‍ത്ത് ട്രാന്‍സ്ഫര്‍ ടോപ്-അപ്പ് ബില്‍ സെനറ്റ് പാസാക്കി. ദീര്‍ഘനാളുകളായുള്ള പഠനത്തിന് ശേഷം ബുധനാഴ്ച ബില്‍ സി-46 ന് അപ്പര്‍ ചേംബര്‍ അംഗീകാരം നല്‍കുകയായിരുന്നു. 

ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ക്രിസ്റ്റിയ ഫ്രീലാന്‍ഡിന്റെ 2023 ഫെഡറല്‍ ബജറ്റിന്റെ രണ്ട് നിര്‍ദ്ദിഷ്ട ഘടകങ്ങള്‍ ലെജിസ്ലേഷന്‍ പിന്‍വലിച്ചു. 

ബില്ലിന് റോയല്‍ അസെന്റ് ലഭിച്ച് കഴിഞ്ഞാല്‍ ഏകദേശം 11 മില്യണ്‍ അര്‍ഹരായ ആളുകള്‍ക്ക് 2.5 ബില്യണ്‍ ഡോളര്‍ വണ്‍-ടൈം ഗ്രോസറി റിബേറ്റ് പേയ്‌മെന്റ് നല്‍കുന്നതിന് അനുവദിക്കും. ജൂലൈ മുതല്‍ പേയ്‌മെന്റ് ലഭ്യമാക്കുമെന്ന് കാനഡ റെവന്യു ഏജന്‍സി അറിയിച്ചിട്ടുണ്ട്.