നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും കാര്യക്ഷമമായ പൊതുഗതാഗതം: പട്ടികയില്‍ മികച്ച സ്ഥാനം നേടി ടൊറന്റോ ട്രാന്‍സിറ്റ് 

By: 600002 On: May 11, 2023, 10:42 AM

 

നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും മികച്ച കാര്യക്ഷമമായ പൊതുഗതാഗത സംവിധാനത്തിനുള്ള റാങ്കിംഗില്‍ മികച്ച സ്ഥാനം നേടി ടൊറന്റോ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടേഷന്‍. ടിടിസി കാലതമാസം, സര്‍വീസ് തടസ്സങ്ങള്‍, അക്രമ സംഭവങ്ങള്‍, യാത്രക്കാരോടുള്ള സമീപനം തുടങ്ങിയവ സംബന്ധിച്ച് ടിടിസിയ്‌ക്കെതിരെ നിരവധി പരാതികള്‍ ഉയരുന്ന സാഹചര്യത്തിലാണ് ഈ നേട്ടമെന്നത് ശ്രദ്ധേയമാണ്. 

ലോകത്തിലെ ഏറ്റവും മികച്ച നെറ്റ്‌വര്‍ക്കായി ടിടിസി അംഗീകരിക്കപ്പെട്ടു. യൂണിവേഴ്സിറ്റി ഓഫ് ബിസിയുടെ സൗദര്‍ സ്‌കൂള്‍ ഓഫ് ബിസിനസിലെ ട്രാന്‍സ്പോര്‍ട്ട് ഇക്കണോമിക്സ് പ്രൊഫസറായ ഡോ. ടേ ഓം നേതൃത്വം നല്‍കുന്ന വേള്‍ഡ് കോണ്‍ഫറന്‍സ് ഓണ്‍ ട്രാന്‍സ്പോര്‍ട്ട് റിസര്‍ച്ച് സൊസൈറ്റിയാണ്(ഡബ്ല്യുസിടിആര്‍എസ്) റാങ്കിംഗ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.  

ന്യൂയോര്‍ക്ക് സിറ്റിയിലെ മെട്രോപൊളിറ്റന്‍ ട്രാന്‍സിറ്റ് അതോറിറ്റിയും റാങ്കിംഗില്‍ ഇടംപിടിച്ചു. കാര്യക്ഷമതയുടെ കാര്യത്തില്‍ മാത്രമാണ് പട്ടികയില്‍ ടിടിസി ഇടംപിടിച്ചിരിക്കുന്നത്.