ലിങ്ക്ഡ്ഇന്‍ 716 ജീവനക്കാരെ പിരിച്ചുവിടുന്നു 

By: 600002 On: May 11, 2023, 10:18 AM

 

മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയില്‍ ബിസിനസ് പ്രൊഫഷണലുകളെ കേന്ദ്രീകരിച്ചുള്ള സോഷ്യല്‍ മീഡിയനെറ്റ് വര്‍ക്കായ ലിങ്ക്ഡ്ഇന്‍ തിങ്കളാഴ്ച 716 പേരെ പിരിച്ചുവിട്ടതായി അറിയിച്ചു. കൂടാതെ ചൈന കേന്ദ്രീകരിച്ചുള്ള തൊഴില്‍ അപേക്ഷയും നിര്‍ത്തിവെച്ചു. 

20,000 ജീവനക്കാരുള്ള ലിങ്ക്ഡ്ഇന്‍ കഴിഞ്ഞ വര്‍ഷം ഓരോ പാദത്തിലും വരുമാനം വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ ആഗോള തലത്തില്‍ സാമ്പത്തിക മാന്ദ്യ സൂചനകള്‍ ഉയര്‍ന്നതോടെ മൈക്രോസോഫ്റ്റ് ഉള്‍പ്പെടെ പിരിച്ചുവിടല്‍ പ്രഖ്യാപിച്ച കമ്പനികള്‍ക്കൊപ്പം ലിങ്ക്ഡ് ഇന്നും പിരിച്ചുവിടല്‍ പ്രഖ്യാപിച്ചു. 

കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ ആഗോള തലത്തില്‍ 270,000ത്തിലധികം പേരാണ് സാങ്കേതിക മേഖലയില്‍ നിന്നും പിരിച്ചുവിടപ്പെട്ടതെന്ന് Layoffs.fyi  പറയുന്നു. ലിങ്ക്ഡ്ഇന്നിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സെയില്‍സ്, സപ്പോര്‍ട്ട് ടീം എന്നീ വിഭാഗങ്ങളില്‍ നിന്നും ജീവനക്കാരെ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനമെന്നും വേഗത്തില്‍ നടപടികള്‍ കൈക്കൊള്ളുമെന്നും ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ ലിങ്ക്ഡ്ഇന്‍ സിഇഒ റയാന്‍ റോസ്ലാന്‍സ്‌കി വിശദീകരിക്കുന്നു.