പുതിയ കനേഡിയന്‍ പാസ്‌പോര്‍ട്ട് ഡിസൈന്‍ അവതരിപ്പിച്ചു; ഓണ്‍ലൈന്‍ റിന്യൂവല്‍ ഈവര്‍ഷം ആരംഭിക്കും 

By: 600002 On: May 11, 2023, 9:41 AM

 

പുതിയ കനേഡിയന്‍ പാസ്‌പോര്‍ട്ട് ഡിസൈന്‍ ഓട്ടവ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്ന ചടങ്ങില്‍ ഇമിഗ്രേഷന്‍ മന്ത്രി ഷോണ്‍ ഫ്രേസറും സാമൂഹിക വികസന മന്ത്രി കരീന ഗൗള്‍ഡും ചേര്‍ന്ന് ബുധനാഴ്ച രാവിലെ പുറത്തിറക്കി. പുതിയ ആര്‍ട്ട്‌വര്‍ക്കും മെച്ചപ്പെട്ട സുരക്ഷാ ഫീച്ചറുകളും ഉള്‍പ്പെടുത്തി പാസ്‌പോര്‍ട്ട് കവര്‍ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഫ്രേസര്‍ പറഞ്ഞു. 

കനേഡിയന്‍ പാസ്‌പോര്‍ട്ടുകള്‍ ലോകത്തെവിടെയും ഏറ്റവും സുരക്ഷിതവും വിശ്വസനീയവും അംഗീകരിക്കപ്പെട്ടതുമായ യാത്രാ രേഖയായി നിലനില്‍ക്കാന്‍ പുതിയ സുരക്ഷാ സവിശേഷതകള്‍ സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പുതിയ പാസ്‌പോര്‍ട്ടുകളുടെ അച്ചടി സമ്മര്‍സീസണില്‍ ആരംഭിക്കുമെന്നും അടുത്ത വര്‍ഷത്തോടെ പുറത്തിറക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഈ വര്‍ഷം തന്നെ ജനങ്ങള്‍ക്ക് അവരുടെ പാസ്‌പോര്‍ട്ട് പുതുക്കലിനായി ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ കഴിയുമെന്നും അറിയിച്ചു.