പാസ്റ്റർ പി പി കുര്യൻ്റെ സഹധർമണി സാറാമ്മ കുര്യൻ (ലീലാമ്മ) നിര്യാതയായി

By: 600084 On: May 11, 2023, 4:17 AM

പി പി ചെറിയാൻ, ഡാളസ്.

ന്യൂയോർക്/തിരുവല്ല: ദീർഘ വർഷം ന്യൂയോർക്കിലെ കോണി ഐലൻഡിൽ നഴ്സ് ആയി സേവനം അനുഷ്ഠിച്ച, കുറ്റൂർ പെനിയേൽ വീട്ടിൽ പാസ്റ്റർ പി. പി കുര്യൻ്റെ സഹധർമണി സാറാമ്മ കുര്യൻ ( ലീലാമ്മ )-73 നിര്യാതയായി. പരേത പത്തനംതിട്ട ഉപ്പുകണ്ടത്തിൽ പട്ടംതറ പുത്തൻവീട്ടിൽ കുടുംബാംഗമാണ്.

ന്യൂയോർക്കിലെ ക്രിസ്തീയ  ആത്യാത്മിക രംഗത്ത് വിവിധ നിലകളിൽ നേതൃത്വം വഹിച്ച പരേത കേരളത്തിൽ വിശ്രമ ജീവിതം നയിച്ചു വരികായിരുന്നു.

ലിൻസി ജോർജ് , നിസ്സി ഷാജൻ (അറ്ലാൻ്റ്) എന്നിവർ മക്കളാണ്. ഗ്ലോബൽ ഓർഗനൈസേഷൻ ഓഫ് ഇന്ത്യൻ ക്രിസ്ത്യൻസ് ജനറൽ സെക്രട്ടറിയും ഏഷ്യൻ അമേരിക്കൻ ഫെയ്ത്ത്  അലയൻസ് എക്സിക്യൂട്ടിവ് ഡയറക്ടറുമായ, പാണ്ടനാട് തെക്കേത്തയ്യിൽ ഷാജൻ അലക്സാണ്ടർ, അറ്‌ലാൻ്റ മരുമകനാണ്. റോബിൻ ജോർജ് മറ്റൊരു മരുമകനാണ്. എസ്ഥേർ ജോർജ്, എലീന ജോർജ്, നേഥൻ അലക്സാണ്ടർ നിക്കോളസ്  അലക്സാണ്ടർ എന്നിവർ കൊച്ചു മക്കളാണ്.

സംസ്കാര ശുശ്രൂഷ മെയ് 13 ശനിയാഴ്ച രാവിലെ 9 മുതൽ 11.30 വരെ ചെങ്ങന്നൂർ കല്ലിശ്ശേരി BBC ആഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടും. തുടർന്ന് 12 മണിക്ക്  ചെങ്ങന്നൂർ ടൗൺ COG സഭയുടെ സെമിത്തേരിയിൽ സംസ്കാരം നടത്തപ്പെടും.