കുടിയേറ്റത്തിലൂടെ കാനഡയിലെ ജനസംഖ്യ വര്‍ധിപ്പിക്കാനുള്ള പദ്ധതി ക്യുബെക്കിന് ഭീഷണി: പ്രീമിയര്‍ 

By: 600002 On: May 10, 2023, 10:22 AM

 

കാനഡയിലെ ജനസംഖ്യ 2100 ഓടെ 100 മില്യണായി ഉയര്‍ത്തുന്നതിനുള്ള സെഞ്ച്വറി ഇനീഷ്യേറ്റീവ് എന്ന പദ്ധതിയോട് യോജിപ്പില്ലെന്ന് ക്യുബെക്ക് പ്രീമിയര്‍ ഫ്രാന്‍സ്വാ ലെഗോള്‍ട്ട്. ഫെഡറല്‍ ഗവണ്‍മെന്റിന്റെ അനുവാദത്തോടെ നടപ്പിലാക്കാന്‍ പോകുന്നുവെന്ന് പ്രതീക്ഷിക്കുന്ന ഈ പദ്ധതിയെ താന്‍ എതിര്‍ക്കുന്നുവെന്ന് ലെഗോള്‍ട്ട് പറഞ്ഞു. ഇത് സംബന്ധിച്ച് പ്രമേയവും ഏകകണ്ഠമായി അംഗീകരിച്ചു. 

ക്യുബെക്കിലെ കുടിയേറ്റക്കാരുടെ എണ്ണം തീരുമാനിക്കുന്നത് പ്രവിശ്യയാണ്. കുടിയേറ്റത്തിന്റെ വളര്‍ച്ചയുമായി ബന്ധപ്പെട്ട് സെഞ്ച്വറി ഇനിഷ്യേറ്റീവിന്റെ സമീപനം പിന്തുടരുന്നതില്‍ പ്രവിശ്യയ്ക്ക് താല്‍പ്പര്യമില്ലെന്നും അതിലൊരു ചോദ്യവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ക്യുബെക്കോയിസ്(PQ) നേതാവ് പോള്‍ സെന്റ്-പിയറി പ്ലാമോണ്ടന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

വാര്‍ഷിക കുടിയേറ്റ പരിധി സംബന്ധിച്ച് തന്റെ സര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപനം നടത്തുമെന്ന് ലെഗോള്‍ട്ട് അറിയിച്ചു. പെര്‍മനന്റ് ഇമിഗ്രേഷനുള്ള പരിധി പ്രതിവര്‍ഷം 50,000 ആയി സജ്ജീകരിച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.