കാനഡയില്‍ ക്യുബെക്ക് ഒഴികെയുള്ള എല്ലാ പ്രദേശങ്ങളിലും നാഷണല്‍ എമര്‍ജന്‍സി അലേര്‍ട്ട് സിസ്റ്റം ബുധനാഴ്ച പരീക്ഷിക്കും 

By: 600002 On: May 10, 2023, 7:48 AM

 

കാനഡയില്‍ നാഷണല്‍ എമര്‍ജന്‍സി അലേര്‍ട്ട് സിസ്റ്റം ബുധനാഴ്ച പരീക്ഷിക്കും. അലേര്‍ട്ട് റെഡി എന്ന നാഷണല്‍ അലേര്‍ട്ട് സിസ്റ്റം ക്യുബെക്ക് ഒഴികെയുള്ള എല്ലാ പ്രവിശ്യകളിലും പ്രദേശങ്ങളിലും പരീക്ഷിക്കും. അലേര്‍ട്ട് സിസ്റ്റത്തില്‍ നിന്നുള്ള പബ്ലിക് ടെസ്റ്റ് മെസ്സേജുകള്‍ രാജ്യത്തെ എല്ലാ ടിവി, റേഡിയോ സ്‌റ്റേഷനുകളിലും മൊബൈലുകളിലേക്കും അയക്കും. ഒന്റാരിയോയില്‍ പരീക്ഷണം 12.55 നാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. മറ്റ് പ്രദേശങ്ങളില്‍ പരീക്ഷണ സമയങ്ങളില്‍ മാറ്റമുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. 

ഇത് ഒരു പരീക്ഷണമാണെന്നും നടപടി ആവശ്യമില്ലെന്നും സന്ദേശം സൂചിപ്പിക്കും. ഈ ടെസ്റ്റുകള്‍ സാധാരണയായി വര്‍ഷത്തില്‍ രണ്ട് തവണ നടത്താറുണ്ട്. മെയ് മാസത്തിലും നവംബറിലുമാണ് പരീക്ഷണങ്ങള്‍ നടത്തുന്ന സമയം. ആല്‍ബെര്‍ട്ടയിലും ക്യുബെക്കിലും മെയ് മാസത്തില്‍ ടെസ്റ്റ് ഷെഡ്യൂള്‍ ചെയ്തിട്ടില്ല. ടെസ്റ്റില്‍ നിന്നോ യഥാര്‍ത്ഥ അലേര്‍ട്ടുകളില്‍ നിന്നോ ഒഴിവാകാനുള്ള ഓപ്ഷന്‍ ആളുകള്‍ക്ക് ഇല്ല. 

ആംബര്‍ അലേര്‍ട്ടുകള്‍, പോലീസിംഗുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍, അപകടകരമായ സാഹചര്യങ്ങള്‍, എയര്‍ ക്വാളിറ്റി, മോശം കാലാവസ്ഥ, ദേശീയ സുരക്ഷ, സിവില്‍ അത്യാഹിതങ്ങള്‍, മൃഗങ്ങള്‍ക്ക് സംഭവിക്കുന്ന അപകടങ്ങള്‍, 911 ഔട്ടേജുകള്‍ എന്നിവയ്ക്കാണ് പ്രധാനമായും എമര്‍ജന്‍സി അലേര്‍ട്ടുകള്‍ നല്‍കുന്നത്.