ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദ്ദം അടുത്ത മണിക്കൂറുകൾക്കുള്ളിൽ ചുഴലിക്കാറ്റായി രൂപം പ്രാപിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മോക്ക എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് ഇന്ത്യൻ മഹാസമുദ്രത്തിലെ ഈ സീസണിലെ ആദ്യ ചുഴലിക്കാറ്റ് ആണ്. കേരളത്തെ നേരിട്ടു ചുഴലിക്കാറ്റ് ബാധിക്കില്ലെങ്കിലും മഴ തുടരും. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കു പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുന്ന മോക്ക ബംഗ്ലാദേശ്, മ്യാൻമർ തീരത്തേക്ക് നീങ്ങും. മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയായിരിക്കും ചുഴലി കാറ്റിന് ഉണ്ടാവുക.