ജമ്മു കാശ്മീരിലെയും തമിഴ്നാട്ടിലെയും 15 ഇടങ്ങളിൽ എൻ ഐ എ പരിശോധന നടത്തി. പാക്കിസ്ഥാൻ്റെ നിർദ്ദേശപ്രകാരം പ്രവർത്തിക്കുന്ന ഭീകര സംഘടനയുടെ ഗൂഢാലോചന അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ജമ്മു കാശ്മീരിൽ പരിശോധന നടത്തിയത്. പോപ്പുലർ ഫ്രണ്ട് കേസുമായി ബന്ധപ്പെട്ടാണ് തമിഴ്നാട്ടിൽ പരിശോധന നടത്തിയത്. മധുര,ചെന്നൈ, ദിൻഡിഗൽ, തേനി ജില്ലകളിലാണ് തമിഴ്നാട്ടിൽ പരിശോധന നടത്തിയത്. പളനിയിൽ നിന്ന് പി എഫ് ഐ മധുര മുൻ മേഖല തലവൻ മുഹമ്മദ് ഖൈസർ അറസ്റ്റിലായി. ജമ്മു കാശ്മീരിൽ ജി-20 യോഗം നടക്കാനിരിക്കെ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്.