കരസേനയിൽ നിർണായ തീരുമാനം ഉയർന്ന റാങ്ക് ഉദ്യോഗസ്ഥർക്ക് ഒരേ യൂണിഫോം

By: 600021 On: May 10, 2023, 2:40 AM

സർവീസ് സംബന്ധമായ കാര്യങ്ങളിൽ ഐക്യ രൂപത്തിന് വേണ്ടി മുതിർന്ന ഉദ്യോഗസ്ഥരിൽ യൂണിഫോമിൽ മാറ്റം വരുത്താൻ ഒരുങ്ങി കരസേന. ഇതോടെ ഓഗസ്റ്റ് ഒന്നു മുതൽ ബ്രിഗേഡിയർ റാങ്കിനു മുകളിൽ ഉള്ള മേജർ ജനറൽ, ലെഫ്. ജനറൽ, ജനറൽ പദവികളിൽ രജിമെൻ്റ് വ്യത്യാസമില്ലാതെ ഒറ്റ യൂണിഫോം നടപ്പിലാക്കും. നീക്കം സേനയുടെ സ്വഭാവം കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കുമെന്നാണ് കരസേനയുടെ പ്രതീക്ഷ. തൊപ്പി,റാങ്ക് ബാഡ്ജ്,കോളറുകളിലെ പാച്ച്,ബെൽറ്റ്, ഷൂസ് എന്നിവ ഉൾപ്പെടെ മാറ്റത്തിന്റെ ഭാഗമാകും. യൂണിഫോമിലെ വൈവിധ്യം റജിമെന്റുകളിലെ താഴ്ന്ന റാങ്കുകളിലെ ഉദ്യോഗസ്ഥരും ഉയർന്ന ഉദ്യോഗസ്ഥരും തമ്മിൽ ഐക്യക്കുറവ് ഉണ്ടാക്കുന്നുവെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് നിർണായക തീരുമാനം.