അഴിമതി കേസിൽ പാകിസ്ഥാൻ മുൻപ്രധാനമന്ത്രിയും തെഹ് രികെ ഇൻസാഫ് പാർട്ടി അധ്യക്ഷനുമായ ഇമ്രാൻ ഖാൻ അറസ്റ്റിലായി. പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച സമ്മാനങ്ങൾ അനധികൃതമായി സ്വന്തമാക്കുകയും മറിച്ചു വിൽക്കുകയും ചെയ്തു എന്നതടക്കം നിരവധി അഴിമതി കേസുകളാണ് ഇമ്രാൻഖാന്റെ പേരിലുള്ളത്. ഇസ്ലാമബാദ് ഹൈക്കോടതിക്ക് പുറത്തുവച്ചാണ് അർദ്ധ സൈനിക വിഭാഗം റെയിഞ്ചേഴ്സ് ഇമ്രാൻഖാനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിനെ തുടർന്ന് ഇമ്രാന്റെ അനുയായികൾ പ്രതിഷേധവുമായി രംഗത്തിറങ്ങി. ലാഹോർ, പെഷാവർ, കറാച്ചി തുടങ്ങിയ മേഖലകളിൽ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. പ്രതിഷേധക്കാർ റാവൽ പിണ്ടിയിലെ സൈനിക ആസ്ഥാനത്തേക്ക് ഇരച്ചു കയറുകയും ലാഹോറിലെ സൈനിക കമാൻഡർമാരുടെ വീടിൻറെ കോമ്പൗണ്ടിൽ അതിക്രമിച്ചു കടന്നുവെന്നുമാണ് റിപ്പോർട്ട്.