വാടകക്കാരനല്ലാത്തയാള്‍ എയര്‍ബിഎന്‍ബിയില്‍ കോണ്ടോ ലിസ്റ്റ് ചെയ്തു: നടപടി ആവശ്യപ്പെട്ട് ഉടമ

By: 600002 On: May 9, 2023, 12:56 PM


ഷോര്‍ട്ട്-ടേം റെന്റല്‍ ലൈസന്‍സ് നല്‍കുന്നത് സംബന്ധിച്ച് ടൊറന്റോ സിറ്റി മാറ്റങ്ങള്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് കോണ്ടോ ഉടമ രംഗത്ത്. അഡ്‌ലെയ്ഡ് സ്ട്രീറ്റ് വെസ്റ്റില്‍ കോണ്ടോ അപ്പാര്‍ട്ട്‌മെന്റുകള്‍ വാടകയ്ക്ക് നല്‍കുന്ന റിയല്‍ എസ്റ്റേറ്റ് ഏജന്റായ അലിസണ്‍ റാസ്‌ക്വിന്‍ഹയാണ് കോണ്ടോ നിയമങ്ങളില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. 

തന്റെ അറിവോ അനുവാദമോ ഇല്ലാതെ മാസങ്ങളോളം Airbnb.com ലെ നിരവധി ആളുകള്‍ക്ക് കോണ്ടോ അപ്പാര്‍ട്ട്‌മെന്റുകള്‍ വാടകയ്‌ക്കെടുക്കാന്‍ ലൈസന്‍സ് ഉപയോഗിച്ചതായി അലിസണ്‍ ആരോപിക്കുന്നു. ലീസ് നിബന്ധനകള്‍ ലംഘിച്ചതിന് അലിസണ്‍ വാടകക്കാരനോട് വീടൊഴിയാന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന്, ഒരാഴ്ചയ്ക്കുള്ളില്‍ വീട് വിട്ടുപോകാമെന്ന് വാടകക്കാരന്‍ പറഞ്ഞു. നഷ്ടപരിഹാരമായി കുറച്ച് തുക മാത്രമാണ് നല്‍കിയത്. 

ഇപ്പോള്‍ നിയമപരമായ ഫീസ് ഈടാക്കുകയും തന്റെ കോണ്ടോയുടെ നിയന്ത്രണം വീണ്ടെടുക്കാന്‍ പോരാടുകയും ചെയ്യുകയാണ് അലിസണ്‍. കോണ്ടോ ഉടമകളെ സംരക്ഷിക്കുന്നതിന് സിറ്റി അധികൃതര്‍ കുറച്ച് ഉത്തരവാദിത്തവും ചില നടപടികളും സ്വീകരിക്കേണ്ടതുണ്ടെന്ന് അലിസണ്‍ അഭിപ്രായപ്പെട്ടു.