ഡിജിറ്റല്‍ കറന്‍സി: ബാങ്ക് ഓഫ് കാനഡ പബ്ലിക് കണ്‍സള്‍ട്ടേഷന്‍ ആരംഭിക്കുന്നു 

By: 600002 On: May 9, 2023, 8:18 AM

 

ഡിജിറ്റല്‍ കറന്‍സി പുറത്തിറങ്ങുന്നത് സംബന്ധിച്ച് പൊതുജനങ്ങളുടെ അഭിപ്രായമറിയാന്‍ ബാങ്ക് ഓഫ് കാനഡ പബ്ലിക് കണ്‍സള്‍ട്ടേഷന്‍ ആരംഭിക്കുന്നു. ഡിജിറ്റല്‍ കറന്‍സിയില്‍ ഏത് തരത്തിലുള്ള ഫീച്ചറുകള്‍ ഉള്‍പ്പെടുത്തണമെന്നതിനെക്കുറിച്ച് കനേഡിയന്‍ പൗരന്മാരില്‍ നിന്നുമറിയാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് ബാങ്ക് ഓഫ് കാനഡ പറയുന്നു. ജൂണ്‍ 19 വരെ നടക്കുന്ന ഒരു ഓണ്‍ലൈന്‍ സര്‍വേയില്‍, കറന്‍സി ഓഫ്‌ലൈനില്‍ ഉപയോഗിക്കുക, മോഷണത്തെ തുടര്‍ന്ന് നഷ്ടപ്പെട്ട പണം വീണ്ടെടുക്കുക, ബാങ്ക് അക്കൗണ്ട് ഇല്ലാതെ ഇടപാടുകള്‍ നടത്തുക തുടങ്ങിയവ പോലുള്ള ഡിസൈന്‍ ഓപ്ഷനുകളെക്കുറിച്ചാണ് ചോദിക്കുന്നത്. 

ഡിജിറ്റല്‍ കറന്‍സി ക്രിപ്‌റ്റോകറന്‍സികളില്‍ നിന്ന് വ്യത്യസ്തമായിരിക്കും. കനേഡിയന്‍ കറന്‍സിയുടെ മറ്റൊരു രൂപമായതിനാല്‍ അതിന്റെ മൂല്യം മാറില്ല. സാധാരണ കറന്‍സി പോലെ ഇത് വിനിമയം ചെയ്യാം. പണമിടപാടുകള്‍ നടത്താം. സൂക്ഷിച്ച് വെക്കാം. പണമിടപാടുകള്‍ക്ക് മറ്റ് സംവിധാനങ്ങള്‍ക്കൊപ്പം ഡിജിറ്റല്‍ കറന്‍സിയും ഉപയോഗിക്കാം.