കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിയെ ഭീഷണിപ്പെടുത്തി; ചൈനീസ് നയതന്ത്രജ്ഞനെ പുറത്താക്കുമെന്ന് കാനഡ 

By: 600002 On: May 9, 2023, 7:56 AM

 

കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപി മൈക്കല്‍ ചോങ്ങിനെയും ഹോങ്കോംഗിലെ ബന്ധുക്കളെയും ഭീഷണിപ്പെടുത്താനുള്ള ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ചൈനീസ് നയതന്ത്രജ്ഞന്‍ ഷാവോ വെയെ പുറത്താക്കുമെന്ന് ഫെഡറല്‍ സര്‍ക്കാര്‍ അറിയിച്ചു. കനേഡിയന്‍ സെക്യൂരിറ്റി ഇന്റലിജന്‍സ് സര്‍വീസ്(CISIS) ആണ് ഷാവോ വെയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഷാവോ വെയെ 'പേഴ്‌സണ  നോണ്‍ ഗ്രാറ്റ' പ്രഖ്യാപിച്ചതായി വിദേശകാര്യ മന്ത്രി മെലാനി ജോളി മെലാനി പ്രസ്താവനയില്‍ പറഞ്ഞു. 

നയതന്ത്രജ്ഞരെ പുറത്താക്കിയാല്‍ ചൈന തിരിച്ചടിക്കുമെന്ന് കഴിഞ്ഞ ആഴ്ച ഫെഡറല്‍ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ എല്ലാ ഘടകങ്ങളും ശ്രദ്ധാപൂര്‍വ്വം പരിഗണിച്ചാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ജോളി മെലാനി വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷയ്ക്കും സമൃദ്ധിക്കും ചൈന ഭീഷണിയാകുമെന്ന് പറഞ്ഞ ജോളി ജനാധിപത്യത്തെ സംരക്ഷിക്കുന്നത് അത്യന്താപേക്ഷിതമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.