അരിക്കൊമ്പൻ തമിഴ്നാട് ജനവാസ മേഖലയിൽ

By: 600021 On: May 8, 2023, 4:25 PM

ഏപ്രിൽ അവസാനത്തോടെ ചിന്നക്കനാലിൽ നിന്നും മയക്കുവെടി വെച്ച് പിടികൂടി പെരിയാർ കടുവ സങ്കേതത്തിൽ തുറന്നുവിട്ട അരി കൊമ്പൻ എന്ന കാട്ടാന തമിഴ്നാട് മേഘമലയിലെ ജനവാസ കേന്ദ്രത്തിൽ. വീഡിയോ കോളർ ഘടിപ്പിച്ച ആനയുടെ സഞ്ചാരം നിരന്തരമായി വിലയിരുത്തി വരികയാണ്. കേരളത്തിൽ ആളുകളെ കൊല്ലുകയും സ്ഥിരം ശല്യക്കാരനുമായ അരികൊമ്പനെ കുറിച്ച് തേനി കലക്ടർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. തമിഴ്നാട്ടിലും ശല്യക്കാരൻ ആവാതിരിക്കാൻ കൂടുതൽ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. തമിഴ്നാട് വനപാലക സംഘം രാവും പകലും അരിക്കൊമ്പൻ്റെ നീക്കങ്ങൾ നിരീക്ഷിച്ച് വരുന്നുണ്ട്.